നല്ലൊരു യൂ ടൂബ് ചാനൽ എങ്ങനെ തുടങ്ങാം

നല്ലൊരു യൂ ടൂബ് ചാനൽ  എങ്ങനെ തുടങ്ങാം


എന്ത്? എന്തിനു വേണ്ടി ? എങ്ങനെ?
     ഒരു ചാനൽ തുടങ്ങുമ്പോൾ സാധാരണ നമ്മുടെ മനസ്സിൽ വരുന്ന ചോദ്യങ്ങളാണ് ഇതൊക്കെ. കുറച്ചു കാര്യങ്ങളിൽ നല്ല വ്യക്തത വരുത്തിയാൽ നമുക്കും തുടങ്ങാവുന്നതേ ഉള്ളൂ. അതിലേക്കായി നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്.

            ആദ്യമായി മറ്റൊരാളുടെ ചാനൽ കണ്ടു അനുകരിക്കാതിരിക്കുക , നമ്മുക്ക് എന്ത് അറിവുണ്ട് അതിനെ കുറിച്ചുള്ള ഒരു ചാനൽ തുടങ്ങുക. നമുക്ക അറിയുന്ന കാര്യങ്ങൾ ആകുമ്പോൾ നമ്മുടെ പ്രേക്ഷകരെ എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. എല്ലാ ആളുകൾക്കും എത്രയും നാളത്തെ വിദ്യാഭാസത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ കുറെ അധികം കാര്യങ്ങൾ അറിയാൻ സാധിക്കും.അത് നമ്മൾ നന്നായി ഉപയോഗിക്കുക. നിങ്ങളുടെ വ്യൂവേഴ്‌സിന് എന്തുണ്ട് കൊടുക്കാൻ എന്നതിൽ ഒരു വ്യക്തത വരുത്തുക. നിങ്ങൾക്കു ടെക് സമ്പന്ധമായത്   ആയ കാര്യങ്ങൾ അറിയാമെങ്കിൽ അത് തുടങ്ങുക, നിങ്ങൾ ഒരു ജിം പ്രാക്റ്റീഷനർ  ആണെങ്കിൽ അതിനെ കുറിച്ചുള്ളത് തുടങ്ങുക.

                അടുത്തത് നിങ്ങൾ വിചാരിക്കും ഒരു ചാനൽ തുടങ്ങുതിനു വളരെ അധികം മു ചിലവ് വരുമെന്ന്. സ്വന്തമായി ഒരു ആൻഡ്രോയിഡ് ഫോൺ ഉണ്ടെങ്കിൽ ആർക്കും തുടങ്ങാവുന്നതേ ഉള്ളൂ. ഇപ്പോൾ വലിയ യൂട്യൂബർസ്‌ ആയവരൊക്കെ എങ്ങനെ തന്നെയാണ് തുടങ്ങിയത്. അവർ അതിൽ നിന്നും കിട്ടുന്ന ക്യാഷ് കൊണ്ട് ആത്രമാണ് അതിനു ആവശ്യമുള്ള ഗാഡ്ജറ്സ് വാങ്ങുന്നത്. നമ്മൾ ഒരിക്കലും ഇതിനു വേണ്ടി സ്വന്തം പോക്കറ്റിൽ നിന്നും പണം ഉപയോക്കാതെ ശ്രദ്ധിക്കണം. ഇതിനെ ഒരു ജോലി പോലെ തന്നെ കണ്ടാൽ നമുക്കും ഇതിൽ നിന്നും പണം സമ്പാദിക്കാനും ആ പണത്തിൽ നിന്നും കാമറ, ട്രൈപോഡ് ഇതുപോലുള്ള ഗാഡ്ജറ്സ് വാങ്ങാനും സാധിക്കും.
എഡിറ്റർ സോഫ്റ്റ്‌വെയർ പോലും നമുക് ഫ്രീയായി കിട്ടുന്നുണ്ട്. Kine Master പോലുള്ള എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ ഭംഗിയായി തന്നെ നിങ്ങളുടെ ഫോണിൽ നിന്നും എഡിറ്റ് ചെയ്യാൻ സാധിക്കും.

             ഒരു ജിമെയിൽ അക്കൗണ്ട് ഉപയോഗിച്ച് യൂട്യൂബ് അക്കൗണ്ട് എളുപ്പത്തിൽ നിർമിക്കാം. ചാനൽ തുടങ്ങുതിനു മുമ്പ് നല്ലൊരു പേര് കണ്ടുപിടിക്കുക. മറ്റുള്ളവർക് എളുപ്പത്തിൽ മനസ്സിൽ നിൽക്കുന്ന നല്ലൊരു പേര് തന്നെ കണ്ടു പിടിക്കുക.
               ഉള്ളടക്കം - നല്ല ഉള്ളടക്കം ചാനലിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക. അതായത് ഒരു ടെക് ചാനൽ ആണെങ്കിൽ ടെക് സമ്പന്ധമായ കാര്യങ്ങൾ മാത്രം ഉള്കൊള്ളിക്കുക. എപ്പോഴും വീഡിയോ പബ്ലിഷ് ചെയ്യുന്നതിന് ഒരു സമയം ഉറപ്പിക്കുക. അതായത് ദിവസവും വീഡിയോ ഇടുന്ന ഒരാൾ ആണ് നിന്നാണ് എങ്കിൽ ഒരു സമയം ഉറപ്പിക്കുക. വൈകിട്ട് 6 മാണിക്ക് ആണെങ്കിൽ എന്നും അതെ സമയത്തു തന്നെ പബ്ലിഷ് ചെയുക. ആഴ്ചയിൽ രണ്ടു ദിവസമാണെങ്കിൽ ഏതെങ്കിലും രണ്ടു ദിവസം ഉറപ്പിക്കുക. നിങ്ങളുടെ വ്യൂവേഴ്‌സും നിങ്ങളുടെ വീഡിയോക്ക് വേണ്ടി ആ സമയത്തു കാത്തിരിക്കും.

                    പിന്നെ ചെയ്യാനുള്ളത് ഒരു വീഡിയോ പബ്ലിഷ് ചെയ്തു കഴിഞ്ഞ വെറുതെ ഇരിക്കരുത്. നമ്മുടെ ഫാമിലി, ഫ്രണ്ട് എല്ലാവരെയും അറിയിക്കുക. അപ്പോൾ തന്നെ നിങ്ങൾക്കു 20 -25 വ്യൂ വരെ കിട്ടിയേക്കും. അതോടൊപ്പം സോഷ്യൽ മീഡിയ ഉപയോഗിച്ച് എല്ലാവരിലും ഷെയർ ചെയ്തു എത്തിക്കുക. വാട്ട്സ് അപ്പ് , ഫേസ്ബുക് , ട്വിറ്റര് പോലുള്ളവ ഉപയോഗിക്കുക. നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഒരു ആയിരം പേരുണ്ടെൽ അതിലൊരു അഞ്ഞൂറ് പേരെങ്കിലും വീഡിയോ കാണും അതിൽ ഒരു ഇരുനൂറ് പേരെങ്കിലും സബ്സ്ക്രൈബ് ചെയ്യും. ഇപ്പോൾ തന്നെ നിങ്ങളുടെ ചാനൽ നല്ലൊരു നിലയിൽ ആകും.

 ഇനിയും കൂടുതൽ കാര്യങ്ങൾ വരുന്ന പോസ്റ്റുകളിൽ ഉൾപ്പെടുത്താം .




























Comments